യൂറോ കപ്പ്; പോര്‍ച്ചുഗലിനും ഇറ്റലിക്കും സ്ലൊവാക്യയ്ക്കും ജയം; റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍

euro-cup
SHARE

യൂറോ കപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗലിനും ഇറ്റലിക്കും സ്ലൊവാക്യയ്ക്കും ജയം. റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ലക്സംബര്‍ഗിനെതിരെ എതിരില്ലാത്ത ആറുഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇറ്റലിയും സ്ലൊവാക്യയും ഗ്രൂപ്പിലെ ആദ്യ ജയം ആണ് നേടിയത്. വടക്കന്‍ അയര്‍ലന്‍ഡിനെതിരെ ഫിന്‍ലന്‍ഡും ജയം നേടി.

ലക്സംബര്‍ഗിനെതിരെ കളിയുടെ ഒന്‍പതാംമിനിറ്റില്‍ പോര്‍ച്ചുഗല്‍ നായകന്‍ റൊണാള്‍‍ഡോ തന്നെ സ്കോറിങ്ങിന് തുടക്കമിട്ടു. പിന്നാലെ ജാവോ ഫെലിക്സും ബെര്‍ണാഡോ സില്‍വയും ഗോള്‍നേടി. 31ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. കൂടുതല്‍ മല്‍സരം കളിച്ചതിന്റെയും കൂടുതല്‌ രാജ്യാന്തര ഗോള്‍ നേടിയയതിന്റെയും ലീഡ് റൊണാള്‍ഡോ 198ഉം 122ഉം ആക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ഒട്ടാവിയോയും ലിയാവോയും പോര്‍ച്ചുഗലിന്റെ വിജയത്തിന്റെ വലുപ്പം കൂട്ടി. ഗ്രൂപ്പ് ജെയില്‍ രണ്ടുമല്‍സരവും ജയിച്ച് പോര്‍ച്ചുഗലാണ് ഒന്നാംസ്ഥാനത്ത്. ഗ്രൂപ്പ് ജെയിലെ മറ്റൊരുമല്‍സരത്തില്‍ സ്ലൊവാക്യഎതിരില്ലാ രണ്ടുഗോളിന് ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവനിയയെ തോല്‍പിച്ചു. ഗ്രൂപ്പില്‍ സ്ലൊവാക്യയുടെ ആദ്യജയമായിരുന്നു ഇത്. മാകും ഹരസലിയും ഗോള്‍ നേടി. പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ് സ്ലോവാക്യ. ഗ്രൂപ്പ് സിയില്‍ ഇറ്റലിയും തങ്ങളുടെആദ്യജയം നേടി. മാള്‍ട്ടയെ മറുപടിയില്ലാത്ത രണ്ടുഗോളിന് പരാജയപ്പെടുത്തി, റെട്ടേഗിയും പെസിനയും ഗോളടിച്ചു. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇറ്റലി. ഗ്രപ്പ് എച്ചില്‍ ഫിന്‍ലന്‍ഡ് എതിരില്ലാത്ത ഒരുഗോളിന് വടക്കന്‍ അയര്‌‍ലന്‍ഡിനെ തോല്‍പിച്ചു.

MORE IN SPOTLIGHT
SHOW MORE