പഴയകാല പെരുമ തിരിച്ചുപിടിക്കാൻ വാഴക്കുളം സെന്റ് ജോർജ് ക്ലബ്

stgeorgeclub-02
SHARE

കേരളത്തിലെ ആദ്യകാല വോളിബോൾ ക്ലബ്ബുകളിലെ കരുത്തരാണ് വാഴക്കുളം സെന്റ് ജോർജ് ക്ലബ്.  വാഴക്കുളത്തിന്റെ വോളിബോൾ പെരുമ തിരിച്ചുപിടിക്കാനും പുതിയ താരങ്ങളെ വളർത്തിയെടുക്കാനും പുതിയ ഗെയിം പ്ലാനുകൾ ഒരുക്കുകയാണിപ്പോൾ. മനോരമ സ്പോര്‍ട്്സ് ക്ലബ് പുരസ്കാരത്തിനുള്ള അന്തിമപട്ടികയില്‍ സെന്റ് ജോര്‍ജ് ക്ലബും ഇടംപിടിച്ചിട്ടുണ്ട്.  

വോളിബോളിന്റെ പെരുമ തിരിച്ചുപിടിക്കാൻ വീണ്ടും സജീവമായിരിക്കുകയാണ് 8 പതിറ്റാണ്ടു മുൻപ് വോളിയിൽ ചരിത്രം രചിച്ച സെന്റ് ജോർജ് ക്ലബ്ബിന്റെ ഇപ്പോഴത്തെ പിന്തുടർച്ചക്കാർ. നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് പരിശീലനം നേടിയ എട്ടോളം കോച്ചുമാർ സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിലെ അംഗങ്ങളാണ്. വോളിബോളിനു വേണ്ടി ഇത്രയേറെ പരിശീലന ക്യാംപുകൾ സംഘടിപ്പിച്ച ഒരു ക്ലബ് തന്നെ അപൂർവമാണെന്നു ഭാരവാഹികൾ പറ‌യുന്നു.1942 ൽ പ്രവർത്തനമാരംഭിച്ച ക്ലബ് രാജ്യത്തെ വിവിധ ടീമുകളുമായി വാഴക്കുളത്ത് വോളിബോൾ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.  

ക്ലബ് ആദ്യകാലം മുതൽ സംഘടിപ്പിച്ച ടൂർണമെന്റുകളുടെയും പരിശീലന ക്യാംപുകളുടെയും നോട്ടീസുകളും ചിത്രങ്ങളുമൊക്കെ ഓഫിസിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് ഭാരവാഹികൾ. ഇരുന്നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ വർഷവും ക്യാംപ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന കോളജ് ടീമുകൾ പങ്കെടുത്ത വോളിബോൾ ടൂർണമെന്റും ആവേശകരമായിരുന്നു.

MORE IN SPORTS
SHOW MORE