‘പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിത്യശാന്തി’; രൂക്ഷ വിമര്‍ശനവുമായി റഷീദ് ലത്തീഫ്

Courtesy: theRealPCB

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം റഷീദ് ലത്തീഫ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മാനേജ്മെന്‍റ് ബോര്‍ഡില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് മുന്‍ പാക് പ്രതികരണം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് നിത്യ ശാന്തി എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ബാബർ അസമിനും ഷഹീൻ അഫ്രീദിക്കും വിശ്രമം അനുവദിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ ഷദാബ് ഖാനെ പാക്കിസ്ഥാൻ ക്യാപ്റ്റനായി ബോർഡ്  പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷീദ് ലത്തീഫിന്റെ അഭിപ്രായപ്രകടനം. 'ഞങ്ങളുടെ താരങ്ങള്‍ ഐസിസി റാങ്കിങ്ങിൽ ഇടം പിടിച്ചവരാണ്. ബാബറും ഷഹീനും ഐസിസി അവാർഡുകൾ നേടിയവരാണ്. എന്നാല്‍ പിസിബിയ്ക്ക് ഇത് ദഹിക്കില്ല. തങ്ങളാണ് എല്ലാ തീരുമാനിക്കുന്നത് എന്നാണ് പിസിബിയുടെ നിലപാട്. ഒരിക്കലും വിശ്രമിക്കാത്തവരും എഴുപതും എൺപതും വയസുള്ളവരും വിശ്രമം ആവശ്യമുള്ളവരുമാണ് ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിന്റെ വിധി തീരുമാനിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് നിത്യശാന്തിയിലേക്കാണ് പൊകുന്നതെന്ന് തന്നെ പറയാം', എന്നാണ് റഷീദ് ലത്തീഫിന്‍റെ പ്രതികരണം. 

പുതിയ കളിക്കാരെ കൊണ്ടുവരുമ്പോൾ ടീം കോമ്പിനേഷൻ തകർക്കുകയാണ് ചെയ്യുന്നത്. ചിലര്‍ പരമ്പരയിൽ മികച്ച പ്രകടനം നടത്തും ഇതോടെ സീനിയർ കളിക്കാരെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിൽ എത്തിക്കും. ഇത് പാകിസ്ഥാൻ ടീമിനെ തകർക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം സ്ക്വാഡ് പ്രഖ്യാപനത്തിന് ശേഷം തീരുമാനം വിശദീകരിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ നജാം സേത്തിയും രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പാകിസ്ഥാൻ ടീം ക്യാപ്റ്റനാകുന്ന ഷദാബ് ഖാന് അഭിനന്ദനങ്ങള്‍. വൈറ്റ് ബോൾ ക്രിക്കറ്റിൽ പാകിസ്ഥാൻ വൈസ് ക്യാപ്റ്റനായിരുന്നു ഷദാബ് ഖാൻ. ബാബർ അസമിന്റെ അഭാവത്തിൽ അദ്ദേഹം ടീമിനെ ഏറ്റെടുക്കുന്നത് കൂടുതല്‍ യുക്തിപരമാണ് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഷാർജ പര്യടനത്തിനില്‍ മുഹമ്മദ് യൂസഫിനെ ക്യാപ്റ്റനായും ബാറ്റിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ബാറ്റിങ് പരിശീലകനായും നാഷനൽ ഹൈ പെർഫോമൻസ് സെന്ററിലും യൂസഫ് ദേശീയ ടീമിനൊപ്പമുണ്ട്.

Rashid Latif says RIP to Pakistan Cricket