ആരാകും മനോരമ സ്പോർട്സ് സ്റ്റാർ? പട്ടികയിൽ സഹല്‍ അബ്ദുല്‍ സമദും

sahal-15
SHARE

മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ പുരസ്കാരത്തിനായി മല്‍സരിക്കുന്ന ആറുതാരങ്ങളിലെ ഏക ഫുട്ബോളറാണ് സഹല്‍ അബ്ദുല്‍ സമദ്. ബ്ലാസ്റ്റേഴ്സിനായി ഇന്ത്യയ്ക്കായും പുറത്തെടുത്ത ഉജ്വല പ്രകടനാണ് സഹലിനെ മികച്ച കായികതാരത്തിനുള്ള മല്‍സരരംഗത്തെത്തിച്ചത്.

കളിയുടെ ഗതി നിർണയിക്കുന്ന ഒട്ടേറെ മാന്ത്രിക നിമിഷങ്ങൾക്കു സഹൽ ബൂട്ട് കെട്ടിയ വർഷമാണ് കടന്നുപോയത്. ഗോവയിൽ ഐഎസ്എലിന്റെ ഫൈനൽ വരെ നീണ്ട കേരള  ബ്ലാസ്റ്റേഴ്സിന്റെ പടയോട്ടത്തിനു പിന്നിൽ സഹലിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിന്റെ പാദമുദ്രകളുണ്ട്. 21 മത്സരങ്ങളിൽ 6 ഗോളുകളും ഒരു അസിസ്റ്റും 114 ഗോളവസരങ്ങളും സൃഷ്ടിച്ചാണ് സഹൽ ഐഎസ്എലിന്റെ 2021–22 സീസൺ അവിസ്മരണീയമാക്കിയത്.  എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പകരക്കാരനായിറങ്ങി ഇൻജറി ടൈമിൽ വിജയ ഗോൾ കുറിച്ചത് ഇന്ത്യന്‍ ജേഴ്സിയിലെ ശ്രദ്ധേയപ്രകടനമായി. വിങ്ങറായും സ്ട്രൈക്കറായും നമ്പർ 10 ആയും എന്നുവേണ്ട, മുന്നേറ്റത്തിലെ ഏതു ദൗത്യത്തിൽ നിയോഗിച്ചാലും അയാൾക്ക് തിളങ്ങാനാകും’ – ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വാക്കുകൾക്ക് അപ്പുറം സഹലിനെക്കുറിച്ച് ഇനിയെന്തു പറയാൻ! 

sahal abdul samad in manorama sports star 2022

MORE IN SPORTS
SHOW MORE