ശ്രേയസ് അയ്യർക്ക് പകരക്കാരനായില്ല; സഞ്ജു ഇനിയും കാത്തിരിക്കണോ ?

shreyas-iyer-sanju
SHARE

കടുത്ത നടുവേദനയെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായ ശ്രേയസ് അയ്യർക്ക് പകരക്കാരനെ തീരുമാനിക്കാതെ ബിസിസിഐ. തിങ്കളാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിനു പിന്നാലെ ബിസിസിഐ സിലക്ഷൻ കമ്മിറ്റി അയ്യരുടെ പകരക്കാരനെ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും ശ്രേയസ് അയ്യർക്കു കളിക്കാൻ സാധിക്കില്ല.

ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസ് അയ്യർക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടത്. തുടർന്ന് താരത്തെ പരിശോധനകൾക്കു വിധേയനാക്കി. കുറച്ചുനാൾ വിശ്രമം ആവശ്യമായതിനാൽ ശ്രേയസ് അയ്യർക്ക് ഏതാനും ഐപിഎൽ മത്സരങ്ങളും നഷ്ടമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ.

ഏകദിന പരമ്പരയ്ക്കായി അയ്യരുടെ പകരക്കാരനെ കണ്ടെത്തേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 18 അംഗ ടീമിൽനിന്നു തന്നെ മറ്റൊരു താരത്തെ കളിപ്പിക്കാനാണു ബിസിസിഐയുടെ നീക്കം. ഇതോടെ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താൻ സഞ്ജു സാംസണ് ഇനിയും കാത്തിരിക്കേണ്ടിവരും.

ശ്രേയസ് അയ്യർക്കു പകരം സഞ്ജു സാംസണെ ടീമിൽ എടുത്തേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഫീല്‍ഡിങ്ങിനിടെ സഞ്ജുവിനു പരുക്കേൽക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയെങ്കിലും ദേശീയ ടീമിൽ താരത്തിന് ഇതുവരെ ഇടം ലഭിച്ചിട്ടില്ല.

No replacement named despite Shreyas Iyer injury

MORE IN SPORTS
SHOW MORE