
അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ച്വറി നേടി മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പ് കോലി അവസാനിപ്പിച്ചു. പിന്നാലെ ഓസീസിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഗ്രൗണ്ടില്‍ സ്ലെഡ്ജിങ്ങുമായി ഇന്ത്യന്‍ മുന്‍ നായകന്‍ നിറയുകയും ചെയ്തു. ഇവിടെ അമ്പയറേയും കോലി വെറുതെ വിട്ടില്ല.
നിതിന്‍ മേനോനാണ് ഒരിക്കല്‍ കൂടി കോലിയുടെ ഇരയായത്. കോലിയുടെ തമാശയെ രസകരമായി ആ നിമിഷം കൈകാര്യം ചെയ്യാന്‍ നിതിന്‍ മേനോനുമായി. ഓസീസ് ഇന്നിങ്സിന്റെ 35ാം ഓവറില്‍ ട്രാവിസ് ഹെഡ് അര്‍ധ ശതകത്തിലേക്ക് നീങ്ങവെയാണ് സംഭവം. അശ്വിന്റെ പന്തില്‍ ഹെഡ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. രോഹിത് ഡിആര്‍എസ് എടുത്തിട്ടും കാര്യമുണ്ടായില്ല.
ഞാന്‍ ആയിരുന്നെങ്കില്‍ അത് ഔട്ട് ആയാനെ എന്നാണ് കോലി ഈ സമയം അമ്പയറോട് വിളിച്ചുപറഞ്ഞത്. ഈ സമയം ചിരിയോടെ ഔട്ട് എന്ന് വിരല്‍ ഉയര്‍ത്തി കാണിച്ചാണ് നിതിന്‍ മേനോന്‍ മറുപടി നല്‍കിയത്.
കളിയിലേക്ക് വരുമ്പോള്‍, അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക് വീഴുമെന്ന് ഉറപ്പായി കഴിഞ്ഞു. ശ്രീലങ്കയെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ന്യൂസിലന്‍ഡിനെ ശ്രീലങ്ക തോല്‍പ്പിച്ച്, അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലാവുകയും ചെയ്താലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനം ഉറപ്പായിരുന്നു.