കണങ്കാലിന് പരുക്ക്; നെയ്മാറിന്‍റെ ശസ്ത്രക്രിയ വിജയകരം

neymar12
SHARE

കണങ്കാലിന് പരുക്കേറ്റ ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മാറിന്‍റെ ശസ്ത്രക്രിയ വിജയകരം. ഖത്തറിലെ കായിക ആശുപത്രിയായ ആസ്‌പെതാറിലാണ് നെയ്മാറിന് ശസ്ത്രക്രിയ നടത്തിയത്.  ഇന്നലെ പുലര്‍ച്ചെയാണ് ശസ്ത്രക്രിയയ്ക്കായി നെയ്മാര്‍ ദോഹയിലെത്തിയത്. ആസ്‌പെതാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ കൂടിയായ പ്രഫ.പീറ്റര്‍ .ഡി. ഹൂഗെ, പ്രശസ്ത കണങ്കാല്‍ ശസ്ത്രക്രിയ വിദഗ്ധനായ ഫോര്‍ട്ടിയസ് ക്ലിനിക്ക് ലണ്ടനിലെ ഡോ.പിയറെ ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലസ്മര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Neymar undergoes Successful ankle surgery

MORE IN SPORTS
SHOW MORE