എംഇഎസ് ഇന്റർനാഷനൽ സ്കൂളില്‍ സോക്കർ ഫുട്ബോൾ പദ്ധതി 14ന് തുടങ്ങും

mes-school
SHARE

പട്ടാമ്പി എംഇഎസ് ഇന്റർനാഷനൽ സ്കൂളില്‍ സോക്കർ ഫുട്ബോൾ പദ്ധതിക്ക് ഈമാസം പതിനാലിന് തുടക്കമാകും. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ സുവർണ ജൂബിലിയും ആഘോഷിക്കും. വിക്ടർ മഞ്ഞില, ടി.എ.ജാഫർ, സേവ്യർ പയസ്, കെ.പി.സേതുമാധവൻ, തുടങ്ങി അന്നത്തെ മുഴുവൻ ടീം അംഗങ്ങളെയും ആദരിക്കുമെന്ന് സ്കൂൾ ചെയർമാൻ കെ.എസ്.ബി.എ.തങ്ങൾ അറിയിച്ചു. മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുകയാണ് സോക്കർ സ്കൂളിലൂടെ ലക്ഷ്യമിടുന്നതെന്നു സ്കൂൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും കാലിക്കറ്റ് സർവകലാശാല ഫുട്ബോൾ ടീം മുൻ പരിശീലകനുമായ വിക്ടർ മഞ്ഞില പറഞ്ഞു.  

MORE IN SPORTS
SHOW MORE