
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന ഓവറില്‍ ലിയോണിനെ ശുഭ്മാന്‍ ഗില്‍ ലോങ് ഓണിലേക്ക് പറത്തി. ഗില്ലിന്റെ കൂറ്റന്‍ ഷോട്ടില്‍ പന്ത് സൈറ്റ് സ്ക്രീനില്‍ തങ്ങി. പിന്നാലെ ആരാധകരില്‍ ഒരാള്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഹീറോയായി....
ഗില്ലിന്റെ സിക്സില്‍ പന്ത് കുടുങ്ങിയതോടെ ആരെങ്കിലും പന്തെടുത്ത് നല്‍കുന്നതായി അമ്പയര്‍മാര്‍ കാത്ത് നിന്നു. ഇവിടെ പന്തെടുക്കാനുള്ള കാണികളുടെ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ അമ്പയര്‍ പുതിയ പന്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കാണികളില്‍ ഒരാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ആ ശ്രമം വിജയിക്കുകയും ചെയ്തു.
ആരാധകന്‍ പന്ത് കണ്ടെത്തിയതോടെ സ്റ്റേഡിയം ആകെ ആരവം മുഴക്കിയെത്തി. അവന്‍ സ്വര്‍ണം കണ്ടെത്തി എന്നാണ് ഈ സമയം കമന്ററി ബോക്സില്‍ നിന്ന് രവി ശാസ്ത്രിയുടെ വാക്കുകള്‍ വന്നത്...ക്രീസില്‍ നിന്നിരുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും കാണികളുടെ ആഘോഷം ആസ്വദിക്കുകയും ചെയ്തു.