ഖവാജയ്ക്ക് സെഞ്ചുറി; ആദ്യ ദിനം പിടിച്ചുനിന്ന് ഓസ്ട്രേലിയ

khawaja25
SHARE

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ആദ്യദിനം നാലുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. ഓസീസിനായി ഉസ്മാന്‍ ഖവാജ സെഞ്ചുറി നേടി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.  

ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിലെ അവസാനടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖവാജയും ട്രാവസ് ഹെഡും ഓപ്പണിങ് കൂട്ടുകെട്ടില്‍ 61 റണ്‍സിന്‍റെ മികച്ച തുടക്കമാണ് നല്‍കിയത്. 32 റണ്‍സെടുത്ത ട്രാവസ് ഹെഡിനെ പുറത്താക്കി അശ്വിനാണ് ആദ്യബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീടെത്തിയ ലബുഷെയ്നെയെയും ഹാന്‍സ്കോംബിനെ മുഹമ്മദ് ഷമി പുറത്താക്കി.  38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജയും പുറത്താക്കി ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. 

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഖവാജയ്ക്കൊപ്പം കാമറൂണ്‍ ഗ്രീന്‍ എത്തിയതോടെ വീണ്ടും ഓസ്ട്രേലിയ മല്‍സരത്തിലേക്ക് തിരിച്ചെത്തി. 

247 പന്തുകളില്‍ നിന്ന് ഉസ്മാന്‍ ഖവാജ കരിയറിലെ പതിനാലാം സെഞ്ചുറിയും ഇന്ത്യയിലെ ആദ്യസെഞ്ചുറിയും സ്വന്തമാക്കി. 2017ന് ശേഷം ഒരു ഓസ്ട്രേലിയന്‍ താരത്തിന്‍റെ ഇന്ത്യയിലെ ആദ്യസെഞ്ചുറിയാണ്. 

കാമറൂണ്‍ ഗ്രീന്‍ 49 റണ്‍സുമായി പുറത്താകതെ ക്രീസിലുണ്ട്. പരമ്പരയില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും  ഈമല്‍സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് നേരിട്ട് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താം. ഇല്ലെങ്കില്‍ ന്യൂസീലന്‍ഡ്–ശ്രീലങ്ക പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. 

MORE IN SPORTS
SHOW MORE