വിരാട് കോലിയോ ക്രിസ് ഗെയ്​ലോ അല്ല. എക്കാലത്തേയും മികച്ച ട്വന്‍റി20 ക്രിക്കറ്റര്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ആണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും റാഷിദ് മികവ് കാണിക്കുന്നു എന്നത് ചൂണ്ടിയാണ് ഡി വില്ലിയേഴ്സിന്റെ വാക്കുകള്‍. 

 

രണ്ട് ഡിപ്പാര്‍ട്ട്മെന്റിലും മാച്ച് വിന്നറാണ് റാഷിദ്. ഗ്രൗണ്ടില്‍ ഉത്സാഹിയായ റാഷിദ് സിംഹത്തിന്റേത് പോലെ ധൈര്യവും മനക്കരുത്തും ഉള്ള താരമാണ്. എല്ലായ്പ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ്. മികച്ചവരില്‍ ഒരാളല്ല. ഏറ്റവും മികച്ച താരമാണ്, ഡി വില്ലിയേഴ്സ് പറയുന്നു. 

 

കഴിഞ്ഞ ഐപിഎല്‍ സീസണിന് മുന്‍പായി നടന്ന താര ലേലത്തില്‍ 15 കോടി രൂപയ്ക്കാണ് റാഷിദിനെ ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്തിനൊപ്പം കിരീടത്തില്‍ മുത്തമിടാനും റാഷിദിന് കഴിഞ്ഞു. 381 ട്വന്റി20 മത്സരങ്ങള്‍ കളിച്ച റാഷിദ് 511 വിക്കറ്റാണ് വീഴ്ത്തിയത്. 222 ട്വന്റി20 ഇന്നിങ്സില്‍ നിന്ന് കണ്ടെത്തിയത് 1893 റണ്‍സും. 

de villiers pick rashid as best twenty20 player