
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശര്‍മയും ഉജ്ജയിനിലെ പ്രസിദ്ധമായ മഹാകലേശ്വര്‍ അമ്പലത്തിലെത്തി. മറ്റു തീര്‍ത്ഥാടകര്‍ക്കൊപ്പം ഇരുവരും അമ്പലത്തിലിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്നു രാവിലെയാണ് ഇരുവരും മഹാകലേശ്വര്‍ സന്ദര്‍ശിച്ചത്. ഇരുവരും തികഞ്ഞ ദൈവവിശ്വാസികളാണെന്നു വ്യക്തമാക്കുന്നതാണ് വിഡിയോ. നേരത്തേ മകള്‍ വാമികയ്ക്കൊപ്പം ഇറുവരും റിഷികേശും വൃന്ദാവനും സന്ദര്‍ശിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിഡിയോ