
പ്രൈം വോളിയില്‍ കഴിഞ്ഞവട്ടം കൈവിട്ട ചാമ്പ്യന്‍പട്ടം ഇത്തവണ സ്വന്തമാക്കുമെന്ന് അഹമ്മദാബാദ് ഡിഫണ്ടേഴ്സിന്റെ സ്റ്റാര്‍ അറ്റാക്കര്‍ ഷോണ്‍ ടി. ജോണ്‍. കൂട്ടായ്മയാണ് ടീമിന്റെ കരുത്തെന്ന് പരിക്കുമാറി കഴിഞ്ഞദിവസം മല്‍സരത്തിനിറങ്ങിയ ഷോണ്‍ പറഞ്ഞു. കാലിക്കറ്റ് ഹീറോസ് ആണ് സെമിയില്‍ അഹമ്മദാബാദിന്റെ എതിരാളി.
കഴിഞ്ഞവര്‍ഷം കൈവിട്ട ഒന്നാംസ്ഥാനമാണ് ഇത്തവണത്തെ ലക്ഷ്യം. അതിനുള്ള തയാറെടുപ്പിലാണ് ടിം. ലീഗ് ഘട്ടത്തില്‍ ഏഴുമല്‍സരങ്ങളില്‍ നിന്ന് അഞ്ചുജയവുമായി രണ്ടാമതായാണ് അഹമ്മദാബാദ് ഫിനിഷ് ചെയ്തത്. ടീമിന്റെ ശക്തിയായ ഷോണ്‍ ടി ജോണിന് പരുക്കിനെതുടര്‍ന്ന് ലീഗിലെ ഭൂരിഭാഗം മല്‍സരങ്ങളും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലീഗ് റൗണ്ടില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഹമ്മദാബാദിനായിരുന്നു ജയം.