ബുമ്രയ്ക്ക് ശസ്ത്രക്രിയ; ന്യൂസിലൻഡിലേക്ക് പറക്കും; ഏകദിന ലോകകപ്പ് നഷ്ടമായേക്കും

bumrah-twitter-icc-1248.jpg.image.845.440
SHARE

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര കളിക്കളത്തിലേക്ക് തിരിച്ചെത്താൻ വൈകും. ശസ്ത്രക്രിയക്കായി ബുമ്ര ന്യൂസിലൻഡിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഈ വർഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബുമ്രയ്ക്ക് നഷ്ടമായേക്കും. 

ഏറെ കാലമായി താരത്തെ അലട്ടുന്ന മുതുകിലെ പരിക്കിലാണ് ശസ്ത്രക്രിയ. ബുമ്രയുടെ ശസ്ത്രക്രിയക്കായി ബിസിസിഐയുടെ മെഡിക്കൽ സംഘവും എൻസിഎ മാനേജേഴ്സും ചേർന്നാണ് ന്യൂസിലൻഡിലെ സർജനെ കണ്ടെത്തിയത്.  ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ പക്കലേക്കാണ് ബുമ്രയേയും ബിസിസിഐ അയക്കുന്നത്. 

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള സർജൻ റൊവാൻ ആണ് ബുമ്രയുടെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകുക. ഓർത്തോപ്പിഡിക്സിൽ പ്രശസ്തനായ ഗ്രഹാം ഇൻഗ്ലിസിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ഡോക്ടറാണ് റൊവാൻ. മുൻ ന്യൂസിലൻഡ് പേസറും ഇപ്പോഴത്തെ മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ചുമായ ഷെയ്ൻ ബോണ്ടിന്റെ ശസ്ത്രക്രിയയും ഇൻഗ്ലിസ് നടത്തിയിരുന്നു. 

ശസ്ത്രക്രിയയെ തുടർന്ന് അഞ്ചര മാസത്തോളം ബുമ്രയ്ക്ക് നഷ്ടമായേക്കും എന്നാണ് സൂചന. ഇതോടെ ഏറ്റവും കുറഞ്ഞത് സെപ്തംബർ എങ്കിലുമാവും ബുമ്രയ്ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ. ഒക്ടോബറിലാണ് ഏകദിന ലോകകപ്പ്. ബുമ്രയ്ക്ക് ലോകകപ്പ് കളിക്കാനായില്ലെങ്കിൽ അത് ഇന്ത്യയുടെ സാധ്യതകളെ ബാധിക്കും. 

Bumrah to undergo surgery in new zealand

MORE IN SPORTS
SHOW MORE