ഫൈനല്‍ ലക്ഷ്യമിട്ട് സാനിയ-ബൊപ്പണ്ണ കൂട്ടുകെട്ട്; സിസിപാസും അസറങ്കയും സെമിയിൽ

saniasemi
SHARE

സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ്  ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തില്‍. 11.15നാണ് മല്‍സരം.  ജോക്കോവിച്ച് – റുബ്്ലെവ് ക്വാര്‍ട്ടര്‍ മല്‍സരവും ഇന്നാണ്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിസിപാസും  മുന്‍ ചാംപ്യന്‍ വിക്ടോറിയ അസറങ്കയും സെമിഫൈനലിലെത്തി.

എതിരാളികള്‍ പിന്‍മാറിയതോടെ കളത്തിലിറങ്ങാതെ തന്നെ ക്വാര്‍ട്ടര്‍ കടന്ന ഇന്ത്യന്‍ സഖ്യത്തിന് സെമിയില്‍ മൂന്നാം ഡീഡായ  നീല്‍ ഷുപ്സ്കി – ക്രവാഷിക്ക് സഖ്യമാണ് എതിരാളികള്‍. ഒരു സെറ്റുപോലും കൈവിടാതെയാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. വനിത വിഭാഗത്തില്‍ മെല്‍ബണില്‍ രണ്ടുതവണ കിരീടമുയര്‍ത്തിയ ബെലറൂസ് താരം വിക്ടോറിയ അസറങ്ക അമേരിക്കയുടെ മൂന്നാം സീഡ് ജെസീക്ക പെഗുലയെ തോല്‍പിച്ചാണ് സെമിയിലെത്തിയത് വിമ്പിള്‍ഡന്‍ ചാംപ്യന്‍ എലെന റിബാക്കിനയാണ് സെമിയില്‍ അസറങ്കയുടെ എതിരാളി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിസിപാസും റഷ്യയുടെ കാരന്‍ കച്ചനോവും സെമിഫൈനല്‍ ഉറപ്പിച്ചു. നാലാം സീഡ് നൊവാക് ജോക്കോവിച്ചും അഞ്ചാം സീഡ് ആന്ദ്രേ റുബ്്ലെവും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരമാണ് മെല്‍ബണ്‍ പാര്‍ക്കിലെ ഇന്നത്തെ ത്രില്ലര്‍. 

MORE IN SPORTS
SHOW MORE