2022ലെ ഐസിസി ട്വന്റി 20 ടീമില്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും

ICCteam
SHARE

2022ലെ ഐസിസി ട്വന്റി 20 ടീമില്‍ ഇടംപിടിച്ച് വിരാട് കോലിയും സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും. ജോസ് ബട്്ലറാണ് നായകന്‍.  പോയവര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റിലെ പ്രകടനമികവില്‍ തിരഞ്ഞെടുത്ത ടീമില്‍ മൂന്നുതാരങ്ങളുമായി ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. ഇംഗ്ലണ്ടിനെ ലോകകിരീടത്തിലേയ്ക്ക് നയിച്ച ജോസ് ബട്്ലറാണ് ഐസിസി ടീമിന്റെ നായകന്‍.

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തായപ്പോള്‍ സഹതാരം മുഹമ്മദ് റിസ്വാനും ഹാരിസ് റൗഫിനും  ഐസിസി ടീമില്‍ കിട്ടി. ലോകകപ്പില്‍ തിളങ്ങിയ സിംബാബ്്വെയുടെ സിക്കന്ദര്‍ റാസ അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍ എന്നിവരെ തേടിയും ഐസിസി അംഗീകാരമെത്തി.  ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്സ്, സാം കറണ്‍, വാനിന്ദു ഹസരങ്ക എന്നിവരും ഉള്‍പ്പെടുന്നതാണ് ഐസിസി പ്ലെയിങ് ഇലവന്‍.

MORE IN SPORTS
SHOW MORE