‘നീ വെളിച്ചമായി..’; വിവാഹചിത്രങ്ങൾ പങ്കുവെച്ച് കെ.എല്‍ രാഹുല്‍; വധു അതിയാ ഷെട്ടി

Rahul-weding
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ വിവാഹിതനായി. നടിയും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ അതിയാ ഷെട്ടിയാണ് വധു. വിവാഹ ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. 

പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം, ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളെ മാത്രം സാക്ഷിയാക്കി കെ.എല്‍.രാഹുല്‍ അതിയയ്ക്ക് താലിചാര്‍ത്തി. ഏറെനാളത്തെ കാത്തിരിപ്പ് സഫലം.‘നീ വെളിച്ചമായി, അതില്‍ നിന്നാണ് എങ്ങനെ സ്നേഹിക്കണമെന്ന് ഞാന്‍ പഠിച്ചത്’ എന്ന് ഭാര്യയെക്കുറിച്ച് എഴുതി ഇന്‍സ്റ്റഗ്രാമിലൂടെ രാഹുല്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പടെ നിരവധിപ്പേര്‍ ആശംസകളുമായിയെത്തി. സുനില്‍ ഷെട്ടിയുടെ ഖണ്ഡലയിലെ ഫാം ഹൗസിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍. ഇത്തവണത്തെ ഐ.പി.എല്‍ സീസണ് ശേഷം വിവാഹ വിരുന്ന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബം അറിയിച്ചത്.

ഇന്ത്യ ന്യൂസീലാന്‍ഡ് ഏകദിന പരമ്പരക്കായി  താരങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രോഹിത് ശര്‍മയും, വിരാട് കോലിയുമുള്‍പ്പടെ പ്രമുഖ താരങ്ങളെല്ലാം എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന രാഹുല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്താനാണ് സാധ്യത.

MORE IN SPORTS
SHOW MORE