ഇംഗ്ലീഷ് ക്ലബ് ലെസ്റ്റര്‍ സിറ്റിയുടെ പരിശീലന ഗ്രൗണ്ടിന് മുകളില്‍ ഡ്രോണ്‍ ക്യാമറകള്‍; ദൃശ്യങ്ങൾ പുറത്തായി

football club
SHARE

ഇംഗ്ലീഷ് ക്ലബ് ലെസ്റ്റര്‍ സിറ്റിയുടെ പരിശീലന ഗ്രൗണ്ടിന് മുകളില്‍ ഡ്രോണ്‍ ക്യാമറകള്‍. പരിശീലന ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നേരത്തെ സമാനരീതിയില്‍ എതിരാളികളു‍ടെ പരിശീലന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ലീഡ്സ് യുണൈറ്റഡിന് പിഴ വിധിച്ചിരുന്നു. 

ഇന്നത്തെ ബ്രൈറ്റന്‍ ഹോവ് ആല്‍ബിയണെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിന് മുന്നോടിയായി ലെസ്റ്റര്‍ സിറ്റി പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത്. യൂട്യൂബിലും ടിക് ടോക്കിലും ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ടീം ഫോര്‍മേഷനും പ്ലെയിങ് ഇലവനും മനസിലാക്കാന്‍ എതിരാളികളോ എതിര്‍ ടീം ആരാധകരോ  ചെയ്തതാകാമെന്നാണ് ലെസ്റ്റര്‍ സിറ്റി മാനേജ്മെന്റിന്റെ സംശയം. ഡ്രോണ്‍ നിയന്ത്രിക്കുന്നയാളെ പിന്തിരിപ്പിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സമാനമായ അനുഭവം മറ്റ് പ്രീമിയര്‍ ലീഗ് ക്ലബുകളും നേരിട്ടിട്ടുണ്ടെന്ന് ലെസ്റ്റര്‍ മാനേജ്മന്റെ പറയുന്നു. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ കളിക്കെ എതിരാളികളായ ഡര്‍ബി കൗണ്ടിയുടെ പരിശീലന ദൃശ്യങ്ങള്‍ ലീഡ്സ് യുണൈറ്റഡ് ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കുറ്റം തെളിഞ്ഞതോടെ ലീഡ്സിന്  ഒരുകോടി 76 ലക്ഷം രൂപ പിഴയായി അടക്കേണ്ടി വന്നു. 

The footages out; Drone flown over Leicester City training session

MORE IN SPORTS
SHOW MORE