കാര്യവട്ടത്ത് വിശ്വരൂപം പുറത്തെടുത്ത് കോലി, അജയ്യം

virat-kohli-
SHARE

കാര്യവട്ടത്തെ കാണികൾക്കു മുന്നിൽ വിശ്വരൂപം പുറത്തെടുത് കിങ് കോലി. മാസ്സും ക്ലാസും ചേർന്ന ഇന്നിംഗ്സിനൊടുവിൽ സച്ചിൻ തെൻഡുൽക്കറുടെ പേരിലുള്ള ലോക റെക്കോർഡും കോലി മറികടന്നു. കാര്യവട്ടത് സെഞ്ചുറി നേടുന്ന ആദ്യ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ.

നേരിട്ടത് വെറും 110 പന്തുകൾ. ലങ്കൻ ബോളർമാരെ ചുട്ടെരിച്‌ കോലിയുടെ ഇന്നിംഗ്സ്. 85 പന്തിൽ മൂന്നക്കം കടന്ന വിരാട് കോലി ഹോം ഗ്രൗണ്ടിൽ ഏറ്റവും അധികം സെഞ്ചുറികൾ എന്ന ലോകറെക്കോർഡ് സച്ചിൻ തെൻഡുൽക്കറെ മറികടന്ന് സ്വന്തമാക്കി. നാല് ഇന്നിങ്സിനിടെ കോലിയുടെ മുന്നാം സെഞ്ചുറി. ലങ്കക്കെതിരെ പത്താം വട്ടമാണ് കോലി മൂന്നക്കം കടക്കുന്നത്. ഒരു രാജ്യത്തിനെതിരെ ഏറ്റവും അധികം സെഞ്ചുറി എന്ന നേട്ടവുമിനി കോലിയുടെ പേരിൽ. ശുഭ്മാൻ ഗില്ലിന്റെ ഇന്നിംഗ് കാര്യവട്ടത്തെ ആദ്യ സെഞ്ചുറിയായി. 18 ഇന്നിങ്സിനിടെ രണ്ട്‌ സെഞ്ചുറിയും 5 അർധസെഞ്ചുറിയും നേടിയ ഗിൽ ഏകദിന ലോകകപ്പ് ടീമിലേക്ക് അടുത്തു. രണ്ട് സിക്സും 14 ഫോറും ഗില്ലിന്റെ ബാറ്റില് നിന്ന് കാര്യവട്ടത് പിറന്നു.

MORE IN SPORTS
SHOW MORE