ഫെയർ പ്ലേ ലംഘനം; അര്‍ജന്റീനയ്ക്കെതിരെ നടപടിക്കൊരുങ്ങി ഫിഫ

fifa
SHARE

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെതിരെ ഫിഫയുടെ അച്ചടക്ക നടപടി വരുന്നു. ഖത്തര്‍ ലോകകപ്പില്‍ ടീമും കളിക്കാരും അപമര്യാദയായി പെരുമാറിയതിനും  ഫെയര്‍ പ്ലേ ലംഘനത്തിനുമാണ് നടപടി.

അര്‍ജന്റീന–ഫ്രാന്‍സ് ഫൈനലിനുശേഷമുള്ള കളിക്കാരുടെയും ടീമിന്റെയും പെരുമാറ്റ ദൂഷ്യങ്ങള്‍ക്കാണ് ഫിഫയുടെ അച്ചടക്കനടപടി. മാധ്യമ, മാര്‍ക്കറ്റിങ് നിയമാവലിയും ലംഘിച്ചതിനും അര്‍ജന്റീന ഫുട്ബോള്‌ അസോസിയേഷനെതിരെ നടപടിയെടുക്കും. ഫൈനല്‍‌ മല്‍സരത്തിനുശേഷം മെസിയുടെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ മാധ്യമ ങ്ങള്‍ക്ക് അഭിമുഖം കൊടുക്കേണ്ട സ്ഥലത്ത് കൂടി ഓടിപ്പോകുകയും അവിടെയുണ്ടായിരുന്ന മാര്‍ക്കറ്റിങ് വസ്തുക്കള്‍ നശിപ്പിച്ചെന്നുമാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍ഡന്‌ ഗ്ലൗവ് പുരസ്കാരം ഏറ്റവുവാങ്ങിയശേഷമുള്ള ആക്ഷനും അര്‍ജന്റീനയില്‍ എത്തിയശേഷമുള്ള ആഘോഷത്തില്‍ ഫ്രാന്‍സ് താരം എംബാപ്പെെയ കളിയാക്കിയുള്ള

പെരുമാറ്റവും ഏറെ വിവാദമായിരുന്നു. എന്നാല്‍ ഫിഫയുെട പ്രസ്താവനയില്‍ മാര്‍ട്ടിനെസിന്റെ പേര് എടുത്ത് പരാമര്‍ശിച്ചിട്ടില്ല.

MORE IN SPORTS
SHOW MORE