
ഫ്രാന്‍സിനായുള്ള ഗോള്‍നേട്ടത്തില്‍ തിയറി ഒന്‍റിക്കൊപ്പം ഒന്നാം സ്ഥാനത്തേയ്ക്കെത്തി ഒലിവര്‍ ജിറൂഡ്. ഫ്രാന്‍സിനായി ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയതാരമാണ് ജിറൂഡ്. ഓസ്ട്രേലിയയ്ക്കെതിരെ ജിറൂഡ് നേടിയ ഇരട്ടഗോളുകാണ് ഫ്രാന്‍സി ജയമൊരുക്കിയത്
36 വയസ് പിന്നിട്ട ശേഷം ലോകകപ്പില്‍ നേടിയ ഇരട്ടഗോളുകളാണ് ഒലിവര്‍ ജിറൂഡിനെ ഗോള്‍ നേട്ടത്തില്‍ തിയറി ഒന്‍റിക്കൊപ്പം ഒന്നാം സ്ഥാനത്തേയ്ക്കുയര്‍ത്തിയത്. ഫ്രഞ്ച് ജേഴ്സിയില്‍ ഇരുവരും നേടിയത് 51 ഗോളുകള്‍. നിലവിലെ ഫോമില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഒന്‍റിയെ പിന്നിലാക്കാം ജിറൂഡിന്. വിങ്ങുകളില്‍ നിന്ന് ബോക്സിലേയ്ക്ക് പന്തുകള്‍ പറന്നിറങ്ങുന്നിടത്തോളം കാലം ജിറൂഡ് സ്കോര്‍ ചെയ്തുകൊണ്ടെയിരിക്കുമെന്ന് ഫ്രാന്‍സ് ആരാധകര്‍ക്കുമറിയാം. ഫ്രാന്‍സിനായി യൂത്ത് ടീമില്‍ ഒരിക്കല്‍ പോലും ഇടംപിടിക്കാന്‍ കഴിയാതിരുന്ന ജിറൂഡിനെത്തേടി ദേശീയ ടീമിലേയ്ക്ക് ക്ഷണമെത്തുന്നത് 25ാം വയസില്‍. പിന്നീടങ്ങോട്ടും ഫ്രഞ്ച് ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ജിറൂഡിന് കഴിഞ്ഞില്ല. 2012ല്‍ ആര്‍സനലിലെത്തിയതോടെയാണ് ക്ലബ് ഫുട്ബോളില്‍ ഒരു മേല്‍വിലാസമുണ്ടാകുന്നത്. 2020 യൂറോ കപ്പില്‍ ടീമിലുണ്ടായിരുന്നിട്ടും 40 മിനിറ്റ് മാത്രമാണ് കളത്തിലിറങ്ങാനായത്. ഇക്കുറിയും ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചെങ്കിലും പകരക്കാരുടെ നിരയിലായിരിക്കും ജിറൂഡിന് ഇടമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ബെന്‍സേമയും എന്‍കുന്‍കുവും പരുക്കേറ്റ് പുറത്തായതോടെ ജിറൂഡിന് ആദ്യ ഇലവനിലേയ്ക്ക് നറുക്കുവീണു. ഇരട്ടഗോളുകളുമായാണ് ഫ്രഞ്ച് കുതിപ്പിന് ജിറൂഡ് ഊര്‍ജമായത്