
സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ് എങ്ങനെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി എന്നതിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പുറത്തിറങ്ങി. സിറ്റിയില്‍ ചേരാനുള്ള തീരുമാനം എങ്ങനെയെടുത്തു എന്നതിനെക്കുറിച്ച് ഹാലന്‍ഡിന്‍റെ പിതാവും മുന്‍ സിറ്റി താരവുമായ ആല്‍ഫി ഹാലന്‍ഡ് ഡോക്യുമെന്‍ററിയില്‍ വിശദീകരിക്കുന്നു.
ഈ സീസണിലെ വിലയേറിയ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു ഏര്‍ലിങ് ഹാലന്‍ഡിന്‍റേത്. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ നോര്‍വെ താരത്തെ ഇത്തിഹാദിലെത്തിച്ചത്. ഡോര്‍ട്മുണ്ട് വിട്ടാല്‍ ചേരേണ്ട ക്ലബുകളുടെ പട്ടിക നേരത്തെ തയാറാക്കിയിരുന്നതായി ആല്‍ഫി ഹാലന്‍ഡ് വെളിപ്പെടുത്തി. സിറ്റി കഴിഞ്ഞാല്‍ ബയണ്‍ മ്യൂണിക്കിനാണ് മുന്‍ഗണന നല്‍കിയത്. സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മഡ്രിഡും പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും ആല്‍ഫി ഹാലന്‍ഡ് പറയുന്നു. സിറ്റിയെ കൂടാതെ ഇംഗ്ലീഷ് ക്ലബുകളായ ലിവര്‍പൂളും ചെല്‍സിയും പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും ആല്‍ഫി വെളിപ്പെടുത്തി. സിറ്റിയില്‍ ചേരാനുള്ള തീരുമാനത്തെക്കുറിച്ച് ഏര്‍ലിങ് ഹാലന്‍ഡിന്‍റെ അഭിപ്രായവും ഡോക്യുമെന്‍ററിയില്‍ പ്രതിപാദിക്കുന്നു. സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ലോകത്തെ ഏറ്റവും മികച്ച പരിശീലകനാണെന്നും ഏര്‍ലിങ് ്ഹാലന്‍ഡ് പറയുന്നു.