ഏഷ്യന്‍ യൂത്ത് അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പില്‍ ഇടംനേടി അഭിരാം; പുതു റെക്കോർഡ് ലക്ഷ്യം

abhiram-runner
SHARE

ഏഷ്യന്‍ യൂത്ത് അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പാലക്കാട് സ്വദേശി അഭിരാം. നാനൂറ് മീറ്റര്‍ ഓട്ടത്തിലും റിലേയിലുമാണ് അഭിരാമിന്റെ വേഗത അളക്കുന്നത്. കുവൈത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് ഇത്തവണ മൂന്ന് മലയാളികള്‍ മാത്രമാണ് യോഗ്യത നേടിയത്. 

ഈ വേഗക്കുതിപ്പിലേക്ക് അടുക്കാനെടുത്ത സമയത്തെയും മറികടക്കാനാണ് അഭിരാമിന്റെ തീവ്രശ്രമം. കുവൈത്തിലും കായിക മികവ് അടയാളപ്പെടുത്തി ഒന്നാമനാകണം. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തണം. സുവര്‍ണ മെഡല്‍ നേട്ടത്തിലേക്ക് ഓടി മുന്നേറാന്‍ ശ്രമിക്കുകയാണ് അഭിരാം.  മാത്തൂര്‍ സിഎഫ്ഡി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ പുതു റെക്കോര്‍ഡ് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന അഭിരാം.  

ഇത്തവണത്തെ ഏഷ്യന്‍ യൂത്ത് അണ്ടര്‍ പതിനെട്ട് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ മാത്രമാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഏറെ പ്രതീക്ഷയുണ്ടെന്ന് നിരവധി താരങ്ങളെ മെഡല്‍നേട്ടത്തിലേക്ക് നയിച്ച പരിശീലകന്‍. സ്വദേശമായ മാത്തൂരില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി മെഡിക്കല്‍ കോളജ് മൈതാനത്തിലെത്തിയുള്ള പരിശീലനമാണ് അഭിരാമിന്റെ മുന്നിലുള്ള ഏക പ്രതിസന്ധി. ബെംഗലൂരുവിലെ ക്യാംപിലേക്ക് അടുത്തദിവസം യാത്രതിരിക്കും. അടുത്തമാസം പതിമൂന്ന് മുതല്‍ പതിനാറ് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. കടല്‍ കടന്നുള്ള മടങ്ങിവരവ് മെഡല്‍ നേട്ടത്തോടെയാകാന്‍ ഈ മിടുക്കന് നാടിന്റെയാകെ പിന്തുണയുണ്ട്.

MORE IN SPORTS
SHOW MORE