
ഓസ്ട്രേലിയയ്ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്. 2022ല്‍ രാജ്യാന്തര ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്.
ചുരുങ്ങിയ കാലം കൊണ്ട് ടീമിലെ വിശ്വസ്ത ബാറ്ററായി മാറിയ താരമാണ് സൂര്യകുമാര്‍ യാദവ്. ടീമിലെത്തിയതുമുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സൂര്യ ടീമിന്‍റെ അഭിവാജ്യഘടകമാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെ 2022–ല്‍ രാജ്യാന്തര ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
ഈ വര്‍ഷം കളിച്ച 20 കളികളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 682 റണ്‍സാണ് ഈ മുബൈക്കാരന്‍ നേടിയത്, അതും 182.84 എന്ന മികച്ച പ്രഹരശേഷിയില്‍.
അരങ്ങേറ്റ മല്‍സരത്തില്‍ നേരിട്ട ആദ്യപന്ത് തന്നെ അതിര്‍ത്തികടത്തി തുടങ്ങിയ ആരാധകരുടെ പ്രിയപ്പെട്ട സ്കൈ, ടീമിലെ നാലാം നമ്പര്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ട്വന്‍റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സൂര്യകുമാര്‍ യാദവിന്‍റെ മിന്നും ഫോം.