ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി-20 നാളെ; പോരാട്ടച്ചൂടിൽ കാര്യവട്ടം

കാര്യവട്ടം ഗ്രീൻ ഫീൽഡിൽ കളം അറിയാൻ കളത്തിലിറങ്ങി ഇന്ത്യൻ ടീം. വൈകിട്ട് നാലു മണിക്ക് തുടങ്ങിയ പരിശീലനം എടു മണി വരെ തുടരും. ഓസ്ട്രേലിയക്കെതിരെ ബാറ്റ് കൊണ്ടു വെടിക്കെട്ട് തീർത്ത സൂര്യകുമാർ യാദവിന്റെ നെറ്റ്സിലെ അസാന്നിധ്യം നാളെ മൽസരത്തിനുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്ക് വഴിതുറന്നു. 

അവസാന പരിശീലന സെഷന് ഇന്ത്യ എത്തിയത് സൂര്യകുമാർ യാദവില്ലാതെ. റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരത്തിന് വിശ്രമം നൽകിയേക്കും. ജസ്പ്രീത് ബു മ്രയും ടീമിലേക്ക് മടങ്ങിയെത്തിയ ആർഷ് ദീപ് സിങ്ങും നെറ്റ്സിൽ ഒരു മണിക്കൂറോളം പന്ത് എറിഞ്ഞു.

നെറ്റ്സിൽ കോഹ്‌ലിയും രോഹിത്തും അടിച്ചു തകർക്കുന്നത് കാണാൻ കാണികളും എത്തിയിരുന്നു.  ഋഷബ് പന്തിനോ ദിനേഷ് കാർത്തിക്കിനോ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകണമോ എന്നത് സാഹചര്യത്തിനസരിച്ച് പരിഗണിക്കുമെന്ന് ബാറ്റിങ്ങ് പരിശീലകൻ വിക്രം റാത്തോഡ് പറഞ്ഞു. രാത്രി ശ്രേയസ് അയ്യരും ടീമിനൊപ്പം ചേരും.