പ്രായം എൺപത്തെട്ട്; വിനോദം സ്കൈ ഡൈവിങ്; വൈറലായി ഇബ്രാഹിം കലേസിക്ക്

oldestskydriver
SHARE

ജീവിത യാത്രയില്‍ പ്രായം കൊണ്ട് അവസാന ലാപ് ഒാടുമ്പോഴും തീവ്ര കായിക പ്രേമിയായിരിക്കുക എന്നതിന് ഒന്നാന്തരം ഉദാഹരണമാണ് ബോസ്നിയക്കാരന്‍ ഇബ്രാഹിം കലേസിക്ക്. ഇബ്രാഹിമിന് പ്രായം എണ്‍പത്തെട്ട്. കായിക മേഖല സ്കൈ ‍ഡൈവിങ്ങ്.

ഗ്രാന്റ് പാ യു ആര്‍ 88. ഇനി വിശ്രമിക്കൂ. വീട്ടിലിരിക്കൂ എന്ന് നിര്‍ബന്ധിക്കുന്ന പേരക്കുട്ടികളോട്, ഗ്രാന്റ് പാ 1487 ാാമത്തെ വട്ടം സ്കൈ ഡൈവ് ചെയ്യാന്‍ പോവുകയാണെന്ന് പറയുന്ന ആവേശത്തെ എന്ത് പേരിട്ടാണ് വിളിക്കുക. ഇബ്രാഹിം കലേസിക്ക് എന്നാണ് ആ ചുറുചുറുക്കിന്റെ പേര്. പ്രായം ആവേശമാക്കിക്കാണ്ട് പാരച്ച്യൂട്ടിങ്ങ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ചെറുപ്പക്കാരന്‍. 70 വര്‍ഷമായി സ്കൈഡൈവിങ്ങ് ചെയ്യുന്നു. സെര്‍ബിയയിലെ ഫ്ളൈയിങ്ങ് സെന്ററില്‍ നിന്ന് ഡൈവിങ്ങ് പരിശീലനം നേടി. 1963 ല്‍ 5,500 മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടിയാണ് ആദ്യ റെക്കോഡിട്ടത്.

 അന്ന് തുടങ്ങിയ ആവേശം ഇന്നും തുടരുന്നു. കഴിഞ്ഞ മാസം മല്‍സരപരമ്പര തന്നെയായിരുന്നു ഇബ്രാഹിമിന്. അഞ്ച് ദിവസത്തിനിടെ 21 തവണയാണ് ഡൈവിങ്ങ് നടത്തിയത്. ഔദ്യോഗിക റെക്കോഡ് പ്രകാരം യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ ഡൈവറാണ് ഇബ്രാഹിം കലേസിക്ക്. ചെറുപ്പക്കാര്‍ക്കെല്ലാം അദ്ദേഹം ആവേശമാണ്. നിരന്തര പരിശീലന്തിന് ഇന്നും മുടക്കമില്ല. ദിവസവും വ്യായാമം. ഭക്ഷണ ക്രമീകരണം. ഭാര്യയാണ് ഇതിലൊക്കെ ശ്രദ്ധവെക്കുന്നത്. പാരച്യൂട്ട് കൃത്യമായി തുറക്കാതെ അപകടമുനമ്പില്‍ പലവട്ടം ചെന്നുനിന്നിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. പക്ഷെ കാര്യമായ പരുക്കുകള്‍ ഇതുവരേയുണ്ടായിട്ടില്ല. പാരച്യൂട്ടിങ്ങിനോട് അനന്തമായ പ്രണയമാണെന്നാണ് ഇബ്രാഹിം പറയുന്നത്.  രണ്ട് ആശകളാണ് ബാക്കി. ഒരു പത്ത് കൊല്ലം കൂടി ഡൈവിങ്ങ് ചെയ്യണം എന്നിട്ടൊരു ഗിന്നസ് റെക്കോഡ്. പിന്നെ സ്വന്തമായൊരു പാരച്യൂട്ട് വാങ്ങണം. തനിക്ക് ഡൈവിങ്ങിനും വരും തലമുറയ്ക്ക് പരിശീലനത്തിനും.

MORE IN SPORTS
SHOW MORE