സഞ്ജു വിളികളുമായി ആരാധകർ; ചിത്രം ഉയർത്തിക്കാട്ടി സൂര്യകുമാർ; വിഡിയോ

suryakumar.jpg.image.845.440
SHARE

ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന മൽസരത്തിനായി തിരുവനന്തപുരത്ത് എത്തിയ ടീം ഇന്ത്യയെ ആരാധകർ വരവേറ്റത് സഞ്ജുവിനായി ആർപ്പ് വിളിച്ച്. പുഞ്ചിരിയോടെ ഹോട്ടലിലേക്ക് കയറിയ താരങ്ങള്‍ക്കിടയിൽ നിന്ന് സൂര്യകുമാർ യാദവ് സഞ്ജുവിന്റെ ചിത്രം ഫോണിൽ ഉയർത്തിക്കാട്ടി. ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പര നേടിയ ഇന്ത്യൻ എ ടീമിനെ നയിച്ച സഞ്ജു കുടുംബസമേതം നാളെ കാര്യവട്ടത്തു കളി കാണാനെത്തുന്നുണ്ട്.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹ പരമ്പരയ്ക്കു തുടക്കം കുറിക്കാൻ ഇന്നലെ വൈകിട്ട് 4.30ന് ആണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. ടീം വിമാനം എത്തുന്നതിനും ഏറെ മുൻപേ ആരാധകർ ആഭ്യന്തര ടെർമിനലിനു പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ബാരിക്കേഡ് നിരത്തിയാണ് ടെർമിനലിൽനിന്നു ടീം ബസിലേക്കു കളിക്കാർക്കു വഴിയൊരുക്കിയത്. 

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മുഹമ്മദ് ഷമിയും ദീപക് ഹൂഡയും പുറത്തായി. പാണ്ഡ്യയ്ക്കു പകരം ബംഗാൾ താരം ഷഹബാസ് അഹ്മദിനെ ടീമിൽ ഉൾപ്പെടുത്തി. ഷമിക്കു പകരം ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ഉമേഷ് യാദവ് ഈ പരമ്പരയിലും സ്ഥാനം നിലനിർത്തി.

MORE IN SPORTS
SHOW MORE