ഒളിംപിക്സില്‍ ബോക്സിങ് ഉണ്ടാകുമോ? ഒഴിവാക്കിയാൽ ഇന്ത്യയ്ക്ക് തിരിച്ചടി

boxing
SHARE

ബോക്സിങ്ങിന്റെ ഒളിംപിക്സ് ഭാവിയില്‍ ആശങ്ക. സാമ്പത്തിക ക്രമക്കെട് നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയും  റഷ്യക്കാരന്‍ ഉമര്‍  ക്രെംലെവ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.  പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടന്ന്  ഭരണസമിതി വോട്ടുചെയ്ത് തീരുമാനിച്ചു.  ഒളിംപിക്സില്‍ നിന്ന് ബോക്സിങ് ഒഴിവാക്കിയാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

വോട്ടിങ്ങിന്റെ ആവശ്യമില്ലെന്നും രാജ്യാന്തര ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് റഷ്യയുടെ ഉമര്‍ ക്രെംലെവ് തന്നെ തുടരാമെന്നും ഭരണസമിതി തീരുമാനിച്ചതോടെയാണ് ഒളിംപിക്സില്‍ നിന്ന് ബോക്സിങ് ഒഴിവാക്കപ്പെടാനുള്ള സാധ്യതയേറിയത്. 106 അംഗങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടന്ന് വോട്ടുചെയ്തപ്പോള്‍ അനുകൂലിച്ചത് 36 പേര്‍ മാത്രം. IBA വിലക്കിയതിനാല്‍ യുക്രെയ്ന്‍ അംഗങ്ങള്‍ക്ക് വോട്ടുചെയ്യാന്‍കഴിഞ്ഞില്ല. 

ബോക്സിങ് അസോസിയേഷന്‍ ഭരണത്തിനെതിരെ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് ടോക്കിയോ ഒളിംപിക്സ് സംഘാടനത്തില്‍ ബോക്സിങ് അസോസിയേഷനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സുതാര്യത ബോധ്യപ്പെടുത്താനായില്ലെങ്കില്‍ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ നിന്ന് ബോക്സിങ് പുറത്താകും. നിലവില്‍ 2028 ഒളിംപിക്സ് മല്‍സരയിങ്ങളുടെ പ്രാഥമിക പട്ടികയില്‍ ബോക്സിങ്ങില്ല. രാജ്യാന്ത ഒളിംപിക്സ് കമ്മിറ്റില്‍ അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും.

MORE IN SPORTS
SHOW MORE