
ലോക ക്യാരം ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് കൊച്ചിയില്‍ തുടങ്ങി. 16 അംഗ ടീമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി ലോക ക്യാരം ചാംപ്യന്‍മാരാണ് ഇന്ത്യ. ഇത് നിലനിര്‍ത്തുകയാണ് ടീമിന്റെ ലക്ഷ്യം. നിലവിലെ ലോക ചാംപ്യനടക്കം എട്ടു പേരാണ് എറണാകുളം കലൂരിലെ പരിശീലന ക്യാംപില്‍ പങ്കെടുക്കുന്നത്.
ഓള്‍ ഇന്ത്യന്‍ ക്യാരം ഫെഡറേഷന്‍ ജനറന്‍ സെക്രട്ടറി, ഭാരതി നരായണ്‍ അടക്കമുള്ളലരാണ്, പരിശീലനത്തിന് നേതൃത്വം നള്‍കുന്നത്. ഒക്ടോബര്‍ ഒന്നിന് താരങ്ങള്‍ മലേഷ്യയിലെക്ക് പുറപ്പെടും