
ആരാധകരുടെയും സുഹൃത്തുക്കളുടെയും പിറന്നാളാശംസകളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ഇന്നലെയായിരുന്നു പിറന്നാള്‍. പിറന്നാളാശംസകള്‍ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം തന്‍റെ ജന്മദിനാഘോഷങ്ങള്‍ ഇന്നാണെന്നും വിഡിയോയിലൂടെ ഗെയ്ല്‍ അറിയിച്ചു. ഇത് തന്‍റെ 40 ഷെയ്ഡ്സ് ഓഫ് ഗെയ്ല്‍ 3.0 ആണെന്നും ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ ഗെയ്ല്‍ പറഞ്ഞു. തന്‍റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ തുടങ്ങുകയാണ്. ക്ഷണം ലഭിച്ചില്ലെങ്കില്‍ തന്‍റെ തെറ്റല്ലെന്നും ഗെയ്ല്‍ തമാശയായി പറഞ്ഞ് അവസാനിപ്പിച്ചു. വിഡിയോ കാണാം: