പൊരിവെയിലത്ത് ക്യൂ; ശ്രീലങ്കക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് റോഷൻ മഹാനാമ

lanka-mahanama
SHARE

ശ്രീലങ്കക്കാരുടെ ജീവിതം ഇപ്പോൾ പകുതിയും പെട്രോൾ പമ്പിലെ ക്യൂവിലാണ്. എപ്പോഴാണ് പെട്രോളും ഡീസലും വരുന്നതെന്ന് നിശ്ചയമില്ലാത്തതിനാൽ കുടുംബത്തിലെ ഒരാളെങ്കിലും ക്യൂവിലുണ്ടായിരിക്കും. പൊരിവെയിലത്തു നീണ്ട ക്യൂവിൽ കന്നാസുമായി നിൽക്കുന്ന ദ്വീപു നിവാസികളുടെ ദയനീയാവസ്ഥയ്ക്കു തന്നാലാകുന്ന ആശ്വാസം നൽകാനാണ് ശ്രീലങ്കയുടെ മുൻ ക്രിക്കറ്റർ റോഷൻ മഹാനാമയുടെ ശ്രമം.

ക്യൂവിൽ വിയർത്തൊലിച്ചു നിൽക്കുന്നവർക്കു ചായയും ബണ്ണുമായി റോഷനെത്തുന്നു. വിജെരമ റോഡിലെ പമ്പിൽ കഴിഞ്ഞ ദിവസം ലഘുഭക്ഷണം വിതരണം ചെയ്യുന്ന മഹാനാമയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ഒരു ട്രേ നിറയെ ചായയുമായി നിൽക്കുന്ന ചിത്രമാണ് ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്.

‘ആവശ്യക്കാർക്കു ഭക്ഷണം എത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിൽ. ദിനംപ്രതി ക്യൂവിനു നീളം കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടാണു ഞങ്ങളാലാകുന്നതു ചെയ്യുന്നത് ’ മഹാനാമ പറഞ്ഞു. 1996ൽ ഏകദിന ലോകകപ്പ് നേടിയ ടീമിലെ ശ്രീലങ്കൻ ടീമിലെ അംഗമാണ് ഇപ്പോൾ 56 വയസ്സുള്ള റോഷൻ മഹാനാമ. 

MORE IN SPORTS
SHOW MORE