ഐപിഎല്ലിൽ മികച്ച പ്രകടനം; എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല; നിർഭാഗ്യതാരങ്ങൾ

അങ്ങനെ അയർലൻഡിനെതിരായ രണ്ടു മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആദ്യമായി ദേശീയ ടീമിനെ നയിക്കാൻ ഒരുങ്ങുമ്പോൾ പുതിയ വൈസ് ക്യാപ്റ്റൻ ആയി എത്തുന്നത് ബൗളർ ഭുവനേശ്വർ കുമാറാണ്. ഈ മാസം 26നും 28നും അയർലൻഡിലെ മാലഹൈഡിലാണ് മത്സരങ്ങൾ.

ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിയൈണ് ഇന്ത്യന്‍ സംഘത്തിലെ ഏക പുതുമുഖം. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ആദ്യമായി ദേശീയ ടീമിലേക്കു വന്ന ഫാസ്റ്റ് ബൗളര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ അയര്‍ലാന്‍ഡ് പര്യടനത്തിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.  പരിക്കില്‍ നിന്നും മോചിതനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. പന്തിന്റെ അഭാവത്തിൽ ദിനേഷ് കാർത്തിക് വിക്കറ്റ് കീപ്പറാകും. വിവിഎസ് ലക്ഷ്മണാണ് ടീം പരിശീലകൻ.

ദക്ഷിണാഫ്രിക്കയുമായി നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ ഭൂരിഭാഗം പേരും അയര്‍ലാന്‍ഡ് പര്യടനത്തിലും സ്ഥാനം നിലനിർത്തുകയും ചെയ്തു . ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പരകൾ. ലോകകപ്പിലേക്ക് ശക്തമായ ഒരു ടീമിനെ ഒരുക്കുക എന്നതാണ് ലക്ഷ്യം. പക്ഷെ ഇക്കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും തഴയപ്പെട്ട ചില താരങ്ങൾ കൂടിയുണ്ട്. അയർലൻഡ് പര്യടനത്തിൽ തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ചിരുന്ന, പരിഗണിക്കേണ്ടിയിരുന്ന ചില താരങ്ങൾ. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.വിഡിയോ കാണാം