ബാറ്റുകൊണ്ട് മാത്രമല്ല; ഓടക്കുഴല്‍ കൊണ്ടും ധവാന്‍ മാജിക്: വിഡിയോ

ആരാധകരുടെ പ്രിയതാരമാണ് ശിഖര്‍ ധവാന്‍. ധവാന്‍ മാജിക്കില്‍ പല വന്‍ വിജയങ്ങളും ഇന്ത്യയെ തേടിയെത്തിയിട്ടുണ്ട്. ബാറ്റ് കൊണ്ട് മൈതാനത്ത് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ധവാന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ടീം തളരുമ്പോള്‍ ഷോലെയിലെ ഗബ്ബാര്‍ പറയുന്ന പോലെ ഡയലോഗ് പറഞ്ഞ് ടീമിന് ആത്മവിശ്വാസം ഉണ്ടാക്കുന്ന ധവാന് ഗബ്ബാര്‍ എന്നാണ് ആരാധകര്‍ നല്‍കിയ വിളിപ്പേരും. 

തന്റെ പേഴ്സിനകത്ത് ഭാര്യയുടെ ചിത്രം നിധി പോലെയാണ് കൊണ്ടു നടക്കുന്നതെന്ന് ധവാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ആരാധകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ധവാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.  ബാറ്റുകൊണ്ടുമാത്രമല്ല, ഓടക്കുഴല്‍കൊണ്ടും താന്‍ മാജിക് കാണിക്കുമെന്നാണ് ധവാന്‍ പ്രഖ്യാപിച്ചത്. 

എനിക്കേറ്റവുമിഷ്ടപ്പെട്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരുകാര്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നുവെന്ന് പറഞ്ഞാണ് ഓടക്കുഴല്‍ വായിക്കുന്ന വിഡിയോ ധവാന്‍ ഷെയര്‍ ചെയ്തത്. ഇതിനോടകം വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ഏതായാലും ധവാന്റെ ഓടക്കുഴല്‍ വായന സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.