അര്‍ജന്റീനോസ് ജൂനിയേഴ്സുമായി കരാർ; പ്രതീക്ഷയോടെ മലബാർ സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍

malabarfootball-12
SHARE

മറഡോണയടക്കം നിരവധി താരങ്ങളെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയേഴ്സ് അക്കാദമിയുമായി, കരാര്‍ ഒപ്പിട്ട് മലബാര്‍ സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍. ‌സെപ്റ്റംബറിലാണ് കോഴിക്കോട് ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങുന്നത്. 400 കുട്ടികളെ വരെ പരിശീലിപ്പിക്കാന്‍ കഴിയുന്നരീതിയില്‍ അക്കാദമിയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മലബാറിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകരാനാണ് അര്‍ജന്റീനോസ് ജൂനിയേഴ്സ് കോഴിക്കോട് എത്തിയത്. മലബാര്‍ സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷനുമായി രണ്ടു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ അക്കാദമി സെപ്റ്റംബറില്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും. ഡീഗോ മറഡോണ ഉള്‍പ്പടെയുള്ള താരങ്ങളെ സമ്മാനിച്ചവരുടെ വരവിനെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോച്ചുകള്‍ക്കും കളിക്കാര്‍ക്കും അര്‍ജന്‍റീനോസ് ജൂനിയേഴ്സ് പരിശീലനം നല്‍കും. 

ഇന്ത്യൻ ഫുട്ബോളിന് ലോക കപ്പ് മത്സരത്തിന്‍റെ ഭാഗമാകാന്‍ കഴിയുമെന്ന് അർജന്റീനോസ് ജൂനിയേഴ്സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളി പറഞ്ഞു. കോഴിക്കോട്ടെ ഫുട്ബോളിന്‍റെ ഈറ്റില്ലമായ നൈനാംവളപ്പില്‍ എത്തിയ അർജന്റീനോസ് ജൂനിയേഴ്സ് ഭാരവാഹികള്‍ കുട്ടിത്താരങ്ങള്‍ക്ക്

ഒപ്പം പന്തുതട്ടി. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ബ്രഹ്മാനന്ദ് ഗോള്‍വല കാത്തു.

MORE IN SPORTS
SHOW MORE