ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സിനെ ഏട്ടുവിക്കറ്റിന് തോല്‍പിച്ചു. 162 റണ്‍സ് വിജയലക്ഷ്യം അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ തോല്‍വിയാണ്. ടോസ് മുതല്‍ മല്‍സരം കെയ്ന്‍ വില്യംസന്റെ വരുതിയില്‍. തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി പ്രതീക്ഷിച്ചിറങ്ങിയ ശുഭ്മാന്‍ ഗില്ലിനെ രണ്ടക്കം കടക്കും മുമ്പ് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.
ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറി ഗുജറാത്തിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും അവസാന ഓവറുകളിലെ അതിവേഗ സ്കോറിങ്ങിന് ഹൈദരാബാദ് ബോളര്‍മാര്‍ അവസരം നല്‍കിയില്ല. 162 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് ആദ്യനാലോവറില്‍ നേടായനായത് 11 റണ്‍സ് മാത്രം. മെല്ലത്തുടങ്ങിയ ഓപ്പണിങ് കൂട്ടുകെട്ട് കത്തിക്കയറി.
42 റണ്‍സുമായി അഭിഷേകും 57 റണ്‍സുമായി വില്യംസനും പുറത്തായി. ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നത് 64 റണ്‍സ്. 18 പന്തില്‍ 34 റണ്‍സെടുത്ത നിക്കോളാസ് പുരാന്‍ അഞ്ചുപന്ത് ബാക്കിനില്‍ക്കി ഹൈദരാബാദിന് രണ്ടാം ജയം സമ്മാനിച്ചു.