മുംബൈയെ തകര്‍ത്ത് പഞ്ചാബിന്റെ തിരിച്ചുവരവ്; രാഹുലിന് അർധസെഞ്ചുറി

മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 132 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കിനിര്‍ത്തി പഞ്ചാബ് മറികടന്നു. ക്യപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധസെഞ്ചുറി നേടി. മുംൈബയുടെ മൂന്നാം തോല്‍വിയാണ്. 

മുംൈബ ഇന്ത്യന്‍സിനെ കണ്ടാല്‍ കലികയറുന്ന പതിവ് കെ.എല്‍. രാഹുല്‍ ഇത്തവണയും തെറ്റിച്ചില്ല.  52 പന്തില്‍ 60 റണ്‍സുമായി ക്യാപ്റ്റന്‍ നിലയുറപ്പിച്ചപ്പോള്‍ പഞ്ചാബിന് ഒന്‍പത് വിക്കറ്റ് വിജയം. മായങ്കിനെ നഷ്ടമായങ്കിലും പകരമെത്തിയ ഗെയില്‍ 35 പന്തില്‍ 43 റണ്‍സുമായി ജയം എളുപ്പമാക്കി. 

മുരുഗന്‍ അശ്വിന് പകരമെത്തിയ രവി ബിഷ്ണോയ്്യാണ് പഞ്ചാബിന് മുംൈബയ്ക്ക്  ആധിപത്യം സമ്മാനിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ഇഷാന്‍ കിഷനെയും   16ാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവിനെയും ബിഷ്ണോയ് മടക്കി. പാണ്ഡ്യ സഹോദരന്‍മാര്‍ രണ്ടക്കം കടക്കാതെ പുറത്തായപ്പോള്‍ അവസാന നാലോവറില്‍ മുംൈബയ്ക്ക് നേടാനായത് 24 റണ്‍സ്. രോഹിത്തിന് സീസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടാനായി എന്നത് മാത്രമാണ് മുംൈബ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ആശ്വസിക്കാനുള്ളത്.