കപിൽദേവിന് ഹൃദയാഘാതം; ആശുപത്രിയിൽ

kapil-dev-25
SHARE

മുൻക്രിക്കറ്റ്താരവും രാജ്യത്തിന്റെ അഭിമാനവുമായ കപിൽദേവിന് ഹൃദയാഘാതം. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 

1983 ൽ കപിലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ വെസ്റ്റിൻഡിസിനെ പരാജയപ്പെടുത്തി ലോകകപ്പിൽ മുത്തമിട്ടത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽ. ഐപിഎല്ലിനെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. പ്രമേഹമടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ അദ്ദേഹത്തിനുണ്ടെന്നും ഹരിയാന ഹരിക്കെയ്ൻ എത്രയും വേഗം ആരോഗ്യവാനായി മടങ്ങി വരുമെന്നും അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...