വിരാടിനെ കളിയാക്കരുതെന്ന് അന്നേ പറഞ്ഞതല്ലേ? 'നോട്ട്ബുക്ക്' ആഘോഷം പങ്കിട്ട് ബിഗ്ബിയും

കോലിയുടെ ക്ലാസ് ബാറ്റിങിനെ പ്രശംസിച്ച് സാക്ഷാൽ ബിഗ്ബിയും. ' അമർ അക്ബർ അന്തോണി'യെന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഡയലോഗ് കടംകൊണ്ടായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. 'പലതവണ പറഞ്ഞതല്ലേ വിരാടിനെ കളിയാക്കരുത്, കളിയാക്കരുതെന്ന്? കേട്ടില്ലല്ലോ. ദാ സ്ലിപ് എഴുതി തന്നിട്ടുണ്ട്. കൊണ്ട് പൊയ്ക്കോ എന്നായിരുന്നു കോലിയുടെ നോട്ട്ബുക്ക് ആഘോഷ വിഡിയോ പങ്കിട്ട് ട്വീറ്റ്. ഡയലോഗിന് അന്തോണി ഭായ്ക്ക് കടപ്പാടെന്നും താരം കുറിച്ചു. 

കിടിലൻ ഡയലോഗെന്നാണ് കോലി ഇതിന് മറുപടി നൽകിയത്. ബിഗ്ബി എക്കാലവും ഒരു പ്രചോദനമാണെന്നും താരം കുറിച്ചു. 

രണ്ട് വർഷം കാത്തിരുന്ന് കിട്ടിയ കെസറിക് വില്യംസിനെ സിക്സർ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെയാണ് കോലി നോട്ട്ബുക്ക് ആഘോഷം പുറത്തെടുത്തത്. പിന്നാലെ ഇത് വൈറലാകുകയായിരുന്നു. സിക്സർ പറത്തിയ ശേഷം കൈകൊണ്ട് നോട്ട് ബുക്കിലെഴുതുന്നത് പോലെ ആംഗ്യം കാട്ടുകയായിരുന്നു നായകൻ. 

ഹൈദരാബാദിൽ നടന്ന ട്വന്റി–20 ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ആദ്യം ബാറ്റിങിന് അയയ്ക്കുകയായിരുന്നു. നായകൻ കോലി നേടിയ 94 റൺസിന്റെ പിൻബലത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടി.