മിന്നുന്ന നേട്ടവുമായി അശ്വിൻ; 66–ാം മത്സരത്തിൽ 350–ാം വിക്കറ്റ്

ashwin
SHARE

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ജഴ്സിയിലെത്തിയത് ആഘോഷമാക്കുകയാണ് ആർ. അശ്വിൻ. ദക്ഷിണാഫ്രിയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഡിബ്രൂയിനെ പുറത്താക്കിയാണ് ടെസ്റ്റിൽ 350 വിക്കറ്റെന്ന സ്വപ്നനേട്ടത്തിലേക്ക് അശ്വിനെത്തിയത്. അതും 66–ാം ടെസ്റ്റിൽ. ഇതോടെ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പമെത്തി അശ്വിൻ. മുരളീധരനും 66–ാം ടെസ്റ്റിലാണ് 350–ാം വിക്കറ്റ് നേട്ടം ആഘോഷിച്ചതെന്നതും ചരിത്രം.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റ് പിന്നിട്ട ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിൻ സ്വന്തം പേരിൽ കുറിച്ചു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അശ്വിന്റെ എട്ടാം വിക്കറ്റ് കൂടിയാണ് ഡിബ്രൂയ്ന്റേത്. ഒന്നാം ഇന്നിങ്സിൽ ടെസ്റ്റ് കരിയറിലെ 27–ാം അഞ്ചു വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിൻ, ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. 145 റൺസ് വഴങ്ങിയാണ് അശ്വിൻ ഏഴു വിക്കറ്റെടുത്തത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...