വിശാഖപട്ടണം ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 395; ആദ്യവിക്കറ്റ് നഷ്ടം

vishakapattanm-test
SHARE

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 395 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യവിക്കറ്റ് നഷ്മായി . തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത് .ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് .

ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള രണ്ടാം വരവില്‍ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയടിച്ച് രോഹിത് ശര്‍മ  ടീമില്‍ സ്ഥാനമുറപ്പിച്ചു . ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ ,ഒപ്പണറായുള്ള അരങ്ങേറ്റത്തില്‍ ഏറ്റവുമധികം റണ്‍സ് എന്നീ  റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് ഹിറ്റ്മാന്‍ മടങ്ങിയത് . സമീപകാലത്ത് ദിമുത് കരുണരത്നയുടെയും ബെന്‍ സ്റ്റോക്സിന്റെയും മാസ്മരിക ടെസ്റ്റ് ഇന്നിങ്സ് ഒര്‍മയുണ്ടായതിനാലാകണം അതിവേഗം സ്കോര്‍ചെയ്ത് ലീഡ് 394ല്‍ എത്തിച്ചാണ് ഇന്ത്യ ഡിക്ലയര്‍ െചയ്തത് . കോലി 25 പന്തില്‍ 31 റണ്‍സും ജഡേജ 32 പന്തില്‍ 40 റണ്‍സുമെടുത്തു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റ് നഷ്ടമായി . അവസാന ദിനം വിശാഖപട്ടണത്തെ ഇന്ത്യന്‍ വിജയം ഒന്‍പത് വിക്കറ്റ് അകലെ.

MORE IN SPORTS
SHOW MORE
Loading...
Loading...