സിംഗിള്‍ ഓടാൻ വയ്യ; പൂജാരയെ ചീത്തവിളിച്ച് രോഹിത്; വൈറൽ വിഡിയോ

rohit-poojara-05
SHARE

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് ആധിപത്യം സമ്മാനിക്കുന്നതിൽ നിർണായകമായത് രണ്ടാം വിക്കറ്റിൽ രോഹിത് ശർമയും ചേതേശ്വർ പൂജാരയും ചേര്‍ന്ന് പടുത്തുയർത്തിയ 169 കൂട്ടുകെട്ടാണ്. മത്സരത്തിനിടയിലെ ഒരു വിഡിയോ ആണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. 

ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിനിടെ പൂജാര സിംഗിളെടുക്കുന്നതിൽ പിന്നാക്കം പോയപ്പോൾ രോഹിത് അദ്ദേഹത്തെ ശാസിക്കുന്ന വിഡിയോ ആണിത്. രോഹിത് ഹിന്ദിയിൽ പൂജാരയെ ചീത്ത വിളിക്കുന്നത് സ്റ്റംപ് മൈക്കിൽ പതിയുകയും ചെയ്തു. മൽസരത്തിനിടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് സിംഗിളിനായി ചാടിയിറങ്ങിയ രോഹിത്തിനെ പൂജാര തിരികെ അയച്ചിരുന്നു. ഇതോടെയാണ് ക്ഷമ നശിച്ച് രോഹിത് പൂജാരയോട് കയർത്ത് സംസാരിച്ചത്.

സെഞ്ചുറി പൂർത്തിയാക്കിയ രോഹിത്തും സെഞ്ചുറിയിക്ക് തൊട്ടുമുൻപ് പുറത്തായ പൂജാരയും ചേർന്ന് സമ്മാനിച്ച അടിത്തറയിൽനിന്നാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് കെട്ടിപ്പടുത്തത്. ശാസിച്ചെങ്കിലും മത്സരശേഷം പൂജാര രോഹിത് ശർമയുടെ പ്രകടനത്തെയും അദ്ദേഹവുമൊത്തുള്ള കൂട്ടുകെട്ടിനെയും വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. മൽസരത്തിൽ നിർണായകമായത് രോഹിത്തുമൊത്തുള്ള കൂട്ടുകെട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജാര അദ്ദേഹത്തെ പുകഴ്ത്തിയത്.

MORE IN SPORTS
SHOW MORE
Loading...
Loading...