വിശാഖപട്ടണം ടെസ്റ്റ്; ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

crick
SHARE

വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 385  റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറും ക്വിന്റന്‍ ഡി കോക്കും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയുമാണ് ദക്ഷിണാഫ്രിക്കയുടെ രക്ഷകരായത്. ഇന്ത്യയ്ക്കായി അശ്വിന്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി.

മൂന്നാം ദിനം ഇന്നിങ്സ് വിജയം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ഡീന്‍ എല്‍ഗറിന്റെയും ക്വിന്റന്‍ ഡിക്കോക്കിന്റെയും  സെഞ്ചുറിയിലൂെട ദക്ഷിണാഫ്രിക്കയുടെ മറുപടി . നാലുവിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍െസന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് എല്‍ഗറും ക്യാപ്റ്റന്‍ ഡുപ്ലിസിയും കരകയറ്റി . 74ല്‍ നില്‍ക്കെ സാഹ കൈവിട്ട എല്‍ഗര്‍ അശ്വിനെ സിക്സറടിച്ച് സെഞ്ചുറികുറിച്ചു . ഒന്‍പത് വര്‍ഷത്തിന് ശേഷം ഒരുദക്ഷിണാഫ്രിക്കക്കാരന്‍ ഇന്ത്യയില്‍ നേടുന്ന സെഞ്ചുറി 

55 റണ്‍സുമായി ഡുപ്ലിസി മടങ്ങിയെങ്കിലും ക്വിന്റന്‍ ഡിക്കോക്കിനൊപ്പം ചേര്‍ന്ന് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത എല്‍ഗര്‍ ഫോളോ ഓണില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. 160റണ്‍സുമായി ജഡേജയ്ക്ക് ടെസ്റ്റിലെ 200ാം വിക്കറ്റ് നല്‍കി എല്‍ഗറിന്റെ മടക്കം. അടുത്തത് ഡി കോക്കിന്റെ ഊഴം 

അശ്വിന്‍ മാജിക്കില്‍ 111 റണ്‍സുമായി ഡി കോക്കും പുറത്ത് . 502 റണ്‍െസന്ന കൂറ്റന്‍ സ്കോറിന് 117 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയെ പ്രതിരോധിക്കാന്‍ ക്രീസില്‍ ഇന്ത്യന്‍ വംശജരായ സെനുറന്‍ മുത്തുസ്വാമിയും കേശവ് മഹാരാജും 

MORE IN SPORTS
SHOW MORE
Loading...
Loading...