'കശ്മീർ വേണ്ട; ഞങ്ങൾക്ക് കോഹ്‌ലിയെ തരൂ'; പാക്കിസ്ഥാനിലെ ആരാധകപ്പട

virat-kohli-pakistan-09
SHARE

ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തോളം വീറും വാശിയും നിറഞ്ഞ മറ്റൊരു മത്സരം വേറെയില്ല. ബദ്ധവൈരികളെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പാക്കിസ്ഥാനില്ഡ ആരാധകരേറെയുണ്ട്. ഒരിക്കൽ മുൻ പാക് താരം യൂനിസ് ഖാൻ ഇതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. 

കോഹ്‌ലിയെ പാക്കിസ്ഥാനിലെ ആളുകൾ ആരാധിക്കുന്നു. താരങ്ങളാകട്ടെ, കോഹ്‌ലിയെപ്പോലെ കളിക്കാൻ ഇഷ്ടപ്പെടുന്നു, ഇതാണ് അന്ന് യൂനിസ് ഖാൻ പറയുന്നത്. ഇപ്പോഴിതാ പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള ചിത്രങ്ങൾ ഈ ആരാധന വ്യക്തമാക്കുന്നു. 

പാക്കിസ്ഥാനിലെ ഒരു ക്രിക്കറ്റ് പ്രേമി കോഹ്‌ലിയുടെ പേരെഴുതിയ ജഴ്സിയണിഞ്ഞ് ബൈക്കിൽ യാത്ര ചെയ്യുന്നതാണ് ഒരു ചിത്രം. പാക്കിസ്ഥാൻ ജഴ്സിയണിഞ്ഞ യുവാവിന്റെ ചിത്രം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

ഞങ്ങൾക്ക് കശ്മീർ വേണ്ട, കോഹ്‌ലിയെ തന്നാൽ മതി എന്ന ബാനറുയർത്തി നിൽക്കുന്ന ഒരുകൂട്ടം ആളുകളുടെ ചിത്രമാണ് അടുത്തത്. പാക്കിസ്ഥാൻ ദേശീയ പതാകക്കൊപ്പമാണ് ആളുകൾ ഈ ബാനറുകൾ ഉയർത്തിയിരിക്കുന്നത്. 

ഒരു താരമെന്ന നിലയിൽ കോഹ്‌ലിക്ക് പാക്കിസ്ഥാനിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. 

MORE IN SPORTS
SHOW MORE
Loading...
Loading...