ഇതാ അത്‌ഭുത ക്യാച്ച്; സിക്സിലേയ്ക്ക് മൂളിപ്പാഞ്ഞ പന്ത് പറന്നു പിടിച്ച് ആർച്ചർ; അമ്പരപ്പ്

സിക്സർ എന്ന് ഉറപ്പിച്ച അതിമനോഹരമായ ഷോട്ട്.  കാണികൾ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ബൗണ്ടറി ലൈനിൽ അതിസാഹസികമായി ജോഫ്ര ആർച്ചർ ആ പന്ത് പിടികൂടി. സിക്സ് എന്ന ഉറപ്പിച്ച ഷോട്ട് അതിമനോഹരമായ ക്യാച്ച്. സ്റ്റേഡിയെ തന്നെ അമ്പരന്ന നിമിഷമായിരുന്നു അത്. ബിഗ്ബാഷ് ലീഗിലെ  ഹൊബാര്‍ട്ട് ഹുറിക്കന്‍സും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സുമായി നടന്ന മത്സരത്തിലായിരുന്നു ലോകം എന്നും ഓർത്തിരിക്കുന്ന ക്യാച്ച് പിറന്നത്. 

 ഹീറ്റ്‌സിന്റെ ഇന്നിങ്‌സിലെ മൂന്നാം ഓവറിലായിരുന്നു അത്ഭുത ക്യാച്ച് പിറന്നത്. ക്രീസിൽ 23 കാരനായ ബ്രയാന്റ് മാക്സ്. പന്തെറിയുന്നത് ജെയിംസ് ഫോക്കനർ ഓവറിലെ നാലാം പന്ത് കൂറ്റൻ ഷോട്ടിനു ശ്രമിക്കുകയായിരുന്നു മാക്സ്. എന്നാൽ പ്രതീക്ഷിച്ച പോലെ പ്രഹരിക്കാൻ സാധിച്ചില്ല. ബൗണ്ടറി ലൈനിനു പുറത്തേക്കു പറന്ന പന്ത് സിക്സ് എന്നു തന്നെ ഉറപ്പിച്ചു ആഘോഷം തുടങ്ങിയിരുന്നു മാക്സിനൊപ്പം കാണികളും. 

എന്നാൽ ജോഫ്ര ആർച്ചർ ആ പന്ത് പറന്നു പിടിച്ചു. ബൗണ്ടറി ലൈനിന് തൊട്ടുമുമ്പ് പന്ത് ഒറ്റക്കൈ കൊണ്ട് പിടിച്ച ആര്‍ച്ചറിന് ബോഡി ബാലന്‍സ് നഷ്ടമായി. മറ്റൊന്നും ആലോചിക്കാതെ ലൈന്‍ കടക്കുന്നതിന് മുമ്പ് പന്ത് വായുവിലേക്കെറിഞ്ഞ് താരം തിരിച്ചെടുക്കുകയായിരുന്നു. അസാധാരണമായ ഫീൽഡിങ് മികവിനൊപ്പം രണ്ട് വിക്കറ്റുകളും നേടി ആർച്ചർ ഹൊബാര്‍ട്ടിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ഇറങ്ങിയ ഹൊബാര്‍ട്ട് ഹുറിക്കന്‍സ് 14.2 ഓവറില്‍ ലക്ഷ്യം കണ്ടു. 9 വിക്കറ്റിനായിരുന്നു ജയം.