ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പ് മലപ്പുറത്തിന്; സ്വന്തമാക്കുന്നത് തുടര്‍ച്ചയായി അ‍ഞ്ചാംതവണ

കോഴിക്കോട് നടന്ന സംസ്ഥാന ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ല ജേതാക്കള്‍. തുടര്‍ച്ചയായി അ‍ഞ്ചാംതവണയാണ് മലപ്പുറം ചാംപ്യന്‍ പട്ടം സ്വന്തമാക്കുന്നത്. മെയ്ക്കരത്തും ഏകാഗ്രതയും സംയോജിപ്പിച്ചുള്ള പോരാട്ടത്തില്‍ ആദ്യംമുതലേ ആധിപത്യമുറപ്പിച്ച മലപ്പുറം. ടൗലു വിഭാഗത്തില്‍ നൂറ്റിമൂന്ന് പോയന്റോടെയാണ് ഒന്നാമതെത്തിയത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സാന്‍ഷോ വിഭാഗത്തില്‍ നാല്‍പ്പത്തിമൂന്ന് പോയന്റോടെ കോഴിക്കോട് ജില്ല ഒന്നാമതെത്തി. ഇരുപത്തിയേഴ് പോയന്റോടെ മലപ്പുറവും ഇരുപത്തിരണ്ട് പോയന്റോടെ തിരുവന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 

മനസും ശരീരവും ഒരേതാളത്തില്‍ പ്രതികരിച്ചാണ് മല്‍സരാര്‍ഥികള്‍ രണ്ടുദിവസം നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പില്‍ പരസ്പരം വെല്ലുവിളിയുയര്‍ത്തിയത്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വിജയികളായവര്‍ ഡിസംബറില്‍ സേലത്തുനടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.