ഇതാ ഒഡീഷയിലെ ലോകമാമാങ്കത്തിനുള്ള ഗാനം; പുരുഷ ഹോക്കി ഔദ്യോഗിക ഗാനം പുറത്തുവിട്ടു

hockey-song
SHARE

പുരുഷ ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടു. ഈ മാസം അവസാനം ആരംഭിക്കുന്ന ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ഭുവനേശ്വറിലാണ് മല്‍സരം. 

എല്ലാ വിശ്വപോരിനും ഒരു ഉണര്‍ത്തുപാട്ടുവേണം. ഇതാ ഒഡീഷയിലെ ലോകമാമാങ്കത്തിനുള്ള ഗാനം എന്നതലക്കെട്ടോടെയാണ്  വീഡിയോ പുറത്തിറക്കിയത്.

സാംബല്‍പുരി താളത്തിലൊരുക്കിയ ഗാനം ബോളിവുഡ് ഗായകന്‍ മിക സിങ്ങാണ് ആലപിച്ചത്. പതിനാറ് ടീമകുള്‍ മാറ്റുരയ്ക്കുന്ന മല്‍സരത്തിന് പോരാട്ടത്തിന്റെ മണ്ണായ കലിംഗയാണ് ആതിഥ്യമരുളുന്നത്.

ഒഡീഷയിലെ പ്രമുഖ കലാകാരന്മാരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

MORE IN SPORTS
SHOW MORE