ബോബി അലോഷ്യസിന് ധ്യാൻചന്ദ്; വിരാട് കോഹ്‍ലിക്കും മീരാ ഭായ് ചാനുവിനും ഖേൽരത്ന

ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അത്‍ലീറ്റ് ബോബി അലോഷ്യസ് ഉൾപ്പെടെ 4 പേർക്ക്  ധ്യാൻചന്ദ് പുരസ്ക്കാരം നൽകും. വിരാട് കോഹ്‍ലിക്കും മീരാ ഭായ് ചാനുവിനും ഖേൽരത്ന പുരസ്ക്കാരം നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം.

മലയാളി ജിൻസൺ ജോൺസൻ അടക്കം 20 പേർക്ക് അർജുന പുരസ്ക്കാരം നൽകാനുള്ള ശുപാർശയും കായിക മന്ത്രാലയം അംഗീകരിച്ചു. ധ്യാൻചന്ദ് പുരസ്ക്കാരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് മുൻ ഹൈജമ്പ് താരം ബോബി അലോഷ്യസ്. പലതവണ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. കായികരംഗത്ത് സജീവമായിരുന്നമ്പോൾ അർജുന അവാർഡ് ആഗ്രഹിച്ചിരുന്നെന്നും ബോബി അലോഷ്യസ് പറഞ്ഞു.