200 മീറ്റര്‍ സെമിഫൈനലില്‍ അയോഗ്യയായത് സമ്മര്‍ദത്തെ തുടര്‍ന്ന്: ഹിമ ദാസ്

200 മീറ്റര്‍ സെമിഫൈനലില്‍ അയോഗ്യയായത് സമ്മര്‍ദത്തെ തുടര്‍ന്നെന്ന് ഹിമ ദാസ്. സ്വദേശമായ അസമില്‍ നിന്നുള്ള പ്രതികരണങ്ങളാണ് സമ്മര്‍ദത്തിന് കാരണമായതെന്നും ഫേസ്ബുക്ക് ൈലവില്‍ ഹിമ ദാസ് ആരോപിച്ചു.

200 മീറ്റര്‍ സെമിഫൈനലില്‍ ഒന്നാം ട്രാക്കില്‍ മല്‍സരിച്ച ഹിമ ദാസ് ഫോള്‍സ് സ്റ്റാര്‍ട്ടിനെ തുടര്‍ന്നാണ് അയോഗ്യയായത്.  സമ്മര്‍ദമാണ് പിഴവിന് കാരണമെന്ന് മല്‍സരശേഷം ഫേസ്ബുക്ക് ലൈവില്‍ കൗമാരതാരം അരോപിച്ചു. ചിലരുടെ പ്രതികരണങ്ങള്‍ തന്നെ വേദനിപ്പെച്ചന്നും അസമീസ് ഭാഷയില്‍ ഹിമ പറഞ്ഞു. എന്നാല്‍ എന്താണ് സമ്മര്‍ദത്തിന് കാരണമെന്നോ  അരോപണവിധേയരുടെ പേര് വെളിപ്പെടുത്താനോ ഹിമ തയ്യാറായില്ല. 

എഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും മിക്സ്ഡ് റിലേയിലും ഹിമ വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. 400 മീറ്റര്‍ സെമിഫൈനലില്‍  14 വര്‍ഷം പഴക്കുമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഹിമ  അണ്ടര്‍ 20 ലോക സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു .