യൂറോപ്പാ ലീഗ്: എവര്‍ട്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് അറ്റ്ലാന്റാ

യൂറോപ്പാ ലീഗില്‍ എവര്‍ട്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് അറ്റ്ലാന്റാ. ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ബ്രയാന്‍ ക്രിസ്റ്റേനും, അന്‍ഡ്രിയാസ് കോര്‍ണെലിസും ഇരട്ടഗോള്‍ നേടി. ഗോസെന്‍സാണ് അഞ്ചാം ഗോള്‍ നേടിയത്. റാമിറെസ് എവര്‍ട്ടണ്‍ന്റെ ആശ്വാസ ഗോള്‍ നേടി. യുറോപ്പാ ലീഗില്‍ നിന്ന് എവര്‍ട്ടണ്‍ നേ‌രത്തെ പുറത്തായിരുന്നു..മറ്റൊരു മല്‍സരത്തില്‍ ആര്‍സനലിനെ എഫ്.സി കൊളോണ്‍‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.