ഭുവിയുടെ പന്തിൽ വിറച്ച് ഹെറാത്ത്; ചിരിയടക്കി കോഹ്‌ലി

കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ രങ്കണ ഹെറാത്ത് ക്രീസിൽ പരുങ്ങുന്നത് കണ്ട് ചിരിയടക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 55ാം ഓവറിലായിരുന്നു സംഭവം. ഭുവനേശ്വറിന്റെ മൂളിപ്പറക്കുന്ന പന്തുകൾ നേരിടാൻ ഹെറാത്ത് നന്നേ ബുദ്ധിമുട്ടി. തലനാരിഴ വ്യത്യാസത്തിനായിരുന്നു രണ്ടു ബോളുകൾ ബാറ്റിൽ ഉരസാതെ കീപ്പറുടെ കൈകളിലെത്തിയത്. ഹെറാത്തിന്റെ ചങ്കിടിപ്പ് കൂടിയ നിമിഷങ്ങൾ. താരത്തിന്റെ അങ്കലാപ്പ് കണ്ട് കോഹ്‌ലി അമർത്തിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം.